Menu Close

തരിശുരഹിത കേരളം പദ്ധതിക്ക് തുടക്കമായി

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തില്‍ തരിശുരഹിത കേരളം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് ഉദ്ഘാടനം ചെയ്തു. 600 കര്‍ഷകര്‍ക്ക് ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവയടങ്ങുന്ന കിഴങ്ങുവര്‍ഗ്ഗ കിറ്റിനോടൊപ്പം പത്ത് കിലോ വേപ്പിന്‍ പിണ്ണാക്കും വിതരണം ചെയ്തു. സ്ഥലപരിമിതിയുള്ള കര്‍ഷകരെ ലക്ഷ്യം വെച്ച് അഞ്ച് കുറ്റികുരുമുളക് അടങ്ങുന്ന 510 യൂണിറ്റ് നല്‍കി. പഞ്ചായത്തിലെ 728 കര്‍ഷകര്‍ക്ക് 4.5 ഹെക്ടര്‍ തരിശു സ്ഥലത്തേക്കാവശ്യമായ ടിഷ്യൂ കള്‍ച്ചര്‍ വാഴ, 2.5 ഹെക്ടര്‍ തരിശു സ്ഥലത്തേക്കുള്ള റെഡ് ലേഡി പപ്പായ എന്നിവയുടെ തൈകളും വിതരണം ചെയ്തു.