ഇടുക്കി ശാന്തന്‍പാറ, ഉടുമ്പന്‍ചോല, പാമ്പാടുംപാറ മേഖലകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപകമായ കൃഷിനാശം സംഭവിച്ചതായി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ശാന്തന്‍പാറയിലെ പേത്തൊട്ടി , പുത്തടി, ബോഡിമെഡ് ഭാഗങ്ങളിലും ഉടുമ്പന്‍ചോലയില്‍ ചതുരംഗപ്പാറയിലും, പാമ്പാടുംപാറയില്‍ കൗന്തി മേഖലയിലുമാണ് കൃഷിനാശം സംഭവിച്ചത്. ഏകദേശം 15 ഹെക്ടറിലധികം ഏലകൃഷിയും 10 ഹെക്ടറിലധികം കൃഷിഭൂമിയും ഒലിച്ചുപോയിട്ടുണ്ട് . കാര്‍ഷിക മേഖലയില്‍ ആകെ 15 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടൊന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. കൃഷി ഭൂമിയും, കൃഷിനാശവും സംഭവിച്ച കര്‍ഷകര്‍ പത്ത് ദിവസത്തിനകം കൃഷി ഭവനിലെത്തി എയിംസ് പോർട്ടല്‍ മുഖേന കൃഷിനാശത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടതാണെ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.