തിരുവനന്തപുരം ജില്ലയില്‍ 2022-23 വര്‍ഷത്തില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍, തെരുവില്‍ പാര്‍ക്കുന്നതും അനാഥരുമായ പക്ഷിമൃഗാദികളുടെ ഭക്ഷണം, പാര്‍പ്പിടം, പരിചരണം ശുശ്രൂഷ തുടങ്ങിയ മേഖലയിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാ തലത്തില്‍ തെരെഞ്ഞെടുത്ത് പുരസ്കാരം നല്കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍, രജിസ്ട്രേര്‍ഡ് സംഘടനകള്‍ എന്നവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ സഹിതം 2023 നവംബര്‍ 20-ാം തീയതിക്കകം തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ അവാര്‍ഡ് ലഭിച്ചവരെ ഈ വര്‍ഷം അവാര്‍ഡിനായി പരിഗണിക്കുന്നതല്ല. തെരെഞ്ഞെടുക്കുന്നവര്‍ക്ക് 10000/- രൂപ ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്. അപേക്ഷ ബന്ധപ്പെട്ട വെറ്ററിനറി ഡോക്റ്ററുടെ ശുപാര്‍ശ സഹിതം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫാറത്തിന് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.