Menu Close

കര്‍ഷകതൊഴിലാളി കുടിശികനിവാരണ അദാലത്ത് 14 ന്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ട് വര്‍ഷത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക അടച്ച് പുനസ്ഥാപിക്കാന്‍ അവസരം. പിറവന്തൂര്‍, പുന്നല വില്ലേജുകള്‍ക്കായി പിറവന്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ 2023 നവംബര്‍ 14 രാവിലെ 10 മുതല്‍ നടത്തും. അംശദായം അടയ്ക്കാനും പുതിയ അംഗങ്ങളെ ചേര്‍ക്കാനും അവസരമുണ്ട്. ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതമെത്തി കുടിശിക അടയ്ക്കാം. ഫോണ്‍ -0474 2766843, 2950183, 9746822396, 7025491386.