Menu Close

തേനീച്ച വളർത്തലിൽ പരിശീലനം

കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം 2023 ഡിസംബർ മാസത്തിൽ തേനീച്ച വളർത്തൽ എന്ന വിഷയത്തിൽ കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നിന്നുളള കർഷകർക്ക് പരിശീലനം നടത്തുന്നു. മേൽ പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി താൽപര്യമുള്ള കർഷകർ താഴെ പറയുന്ന ഫോൺ നമ്പറിൽ 2023 ഡിസംബർ 15ന് മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനു മുൻപ് ഈ കേന്ദ്രത്തിൽ നിന്നും പരിശീലനം ലഭിച്ചവർക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല. രാവിലെ 10 മുതൽ 5 വരെ ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്.ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകുന്നതാണ്. ഫോൺ: 0495-2373582