Menu Close

വൈദ്യുത പമ്പുകളെ സൗരോര്‍ജ പമ്പുകളാക്കാം

വൈദ്യുത പമ്പുകളെ സൗരോര്‍ജ പമ്പുകളാക്കി മാറ്റുന്നതിനും വൈദ്യുതി എത്താത്ത ഇടങ്ങളില്‍ ഡീസല്‍ പമ്പുകള്‍ സൗരോര്‍ജത്തിലേക്കു മാറ്റുന്നതിനും അനര്‍ട്ട് മുഖേന സഹായം നല്‍കുന്നു. പിഎം കുസും പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.ഡീസല്‍ പമ്പുകള്‍ സൗരോര്‍ജ പമ്പുകളാക്കല്‍ വൈദ്യുതീകരിക്കാത്ത കൃഷിയിടങ്ങളിലെ 1 HP മുതല്‍ 7.5 HP വരെയുള്ള ഡീസല്‍ പമ്പുകള്‍ സൗരോര്‍ജ പമ്പുക ളാക്കി മാറ്റി സ്ഥാപിക്കാന്‍ സഹായം. ഇതിന് 30% കേന്ദ്ര സബ്സിഡിയും 30% സംസ്ഥാന സബ്സിഡിയും ലഭിക്കും. നിലവിലുള്ള വൈദ്യുതി പമ്പുകളുടെ സൗരോര്‍ജവല്‍ക്കരണം: വൈദ്യുതീകരിക്കാത്ത കൃഷിയിടങ്ങളിലെ 1 HP മുതല്‍ 7.5 HP വരെയുള്ള പമ്പുകള്‍ സൗരോര്‍ജവല്‍ക്കരിക്കും. 10 സെന്‍റിനു മുകളില്‍, 5 ഏക്കറില്‍ താഴെ ഭൂമിയുള്ള, സൗജന്യ വൈദ്യുതി ലഭിക്കുന്ന കര്‍ഷകരെയാണു പരിഗണിക്കുന്നത്. പദ്ധതിയില്‍ ചേരുന്നതിനു കര്‍ഷകന്‍ പണം മുടക്കേണ്ടതില്ല. കൃഷിയിടത്തില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി പത്രം നല്‍കിയാല്‍ മതി. അനര്‍ട്ടിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തില്‍ ബന്ധപ്പെട്ട മറ്റു പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. കര്‍ഷകന്‍റെ ഉപയോഗം കഴിഞ്ഞുള്ള വൈദ്യുതി കെഎസ്ഇബിക്കു നല്‍കുന്നതിലൂടെ ലഭിക്കുന്ന വരുമാനം വായ്പയുടെ തിരിച്ചടവിന് ഉപയോഗിക്കാം. എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ പദ്ധതി നടപ്പാക്കുന്നത്. ഫോൺ : എറണാകുളം – 0484-2428611, 9188119407, തൃശ്ശൂര്‍ – 0487-2320941, 9188119408, മലപ്പുറം – 9188119410, പാലക്കാട് – 0491- 2504182, 9188119409, കാസര്‍ഗോഡ് – 04994-230944, 9188119414.