Menu Close

ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലനം

ക്ഷീര വികസന വകുപ്പിന്‍റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 7 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ക്ഷീര കര്‍ഷകര്‍ക്കും സംരംഭകരായ വീട്ടമ്മമാര്‍ക്കുമായി ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ഫെബ്രുവരി 24ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ഈ പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ് 135 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും അവസരം.
ഫോൺ – 0471 -2440911
മേൽവിലാസം – ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി. ഒ തിരുവനന്തപുരം 695004
ഇമെയില്‍ – principaldtctvm@gmail.com