Menu Close

സുഗന്ധവ്യഞ്ജന വിളകളുടെ കൃഷി രീതികളും കീട-രോഗ നിയന്ത്രണവും

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 മാര്‍ച്ച് 16 നു രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ കേരളത്തിലെ പ്രധാന സുഗന്ധ വ്യഞ്ജന വിളകളായ കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ജാതി എന്നിവയുടെ കൃഷി രീതികളും കീട- രോഗ നിയന്ത്രണവും എന്നീ വിഷയങ്ങളില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. ആദ്യം തിരഞ്ഞെടുക്കുന്ന 75 പേര്‍ക്കാണ് അവസരം ലഭിക്കുന്നത്.
ഫോൺ – 9496672236 (രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ)