Menu Close

‘ആടുകളിലെ കൃത്രിമബീജാധാനം’ ശാസ്ത്രീയ – പ്രായോ​ഗികപരിശീലനം

കേരളാ വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ പൂക്കോട് വെറ്ററിനറി കോളേജ് മൃ​ഗപ്രത്യുല്പാദന-പ്രസവചികിത്സാവിഭാ​ഗം 2024 മാർച്ച് മുതൽ ജൂലൈ വരെ മൂന്ന് ബാച്ചുകളിലായി ആടുകളിലെ കൃത്രിമബീജാധാനം (Artificial Insemination in Goats) എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ ശാസ്ത്രീയ-പ്രായോ​ഗികപരിശീലനം നടത്തുന്നു. യൂണിവേഴ്സിറ്റിയുടെ വയനാടുള്ള പൂക്കോട് സെന്ററിൽ വെച്ചായിരിക്കും പരിശീലനം. ഓരോ ബാച്ചിലും 10 പേർക്കാണ് പ്രവേശനം. പശുക്കളിലെ കൃത്രിമബീജാധാനത്തിൽ പരിശീലനം ലഭിച്ചവർക്കാണ് ഈ പ്രായോ​ഗികപരിശീലനം നൽകുക. പങ്കെടുക്കാനാ​ഗ്രഹിക്കുന്നവർ കോഴ്സ്ഡ യറക്ടറും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ലക്ഷ്മി ഭായ് .കെ-യുമായി ബന്ധപ്പെടുക.
ഫോൺ – 7909292304
ഇമെയിൽ lekshmibhai@kvasu.ac.in