Menu Close

ഭാവിയിലേക്ക് കുതിപ്പിനായി സിയാലിന്റെ 7 വൻ പദ്ധതികൾ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) തുടക്കമിടുന്ന ഏഴ് വന്‍പദ്ധതികളില്‍ കേരളത്തിന്റെ കാര്‍ഷികപുരോഗതിയും ലക്ഷ്യം.
യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിമാനത്താവള ആധുനികവത്കരണം, വിനോദസഞ്ചാരസാധ്യത, കാർഷികമേഖലയുടെ വളർച്ച മുതലായ ഘടകങ്ങൾ മുൻനിർത്തിയുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി വിഭാവനം ചെയ്തിട്ടുള്ള 7 പദ്ധതികളാണ് സിയാൽ സജ്ജമാക്കിയിട്ടുള്ളത്. ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ്, ആധുനികവത്ക്കരണം, രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാംഘട്ടവികസനം, എയ്‌റോലോഞ്ച്, ഗോൾഫ്ടൂറിസം, ഇലക്ട്രോണിക് സുരക്ഷാവലയം എന്നിവയാണവ. ഈ പദ്ധതികളുടെ ഉദ്ഘാടനം2023 ഒക്ടോബർ 2 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കും.
ഇംപോര്‍ട്ട് കാർഗോടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ സിയാലിന്റെ പ്രതിവർഷ കാർഗോ കൈകാര്യംചെയ്യൽശേഷി 2 ലക്ഷം മെട്രിക്ടണ്ണായി വർധിക്കും. നിലവിലെ കാർഗോസ്ഥലം മുഴുവനും കയറ്റുമതിയാവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും. കേരളത്തിലെ കാർഷികോത്പന്നങ്ങൾക്ക് ആഗോളവിപണി കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾക്ക് ഇതു കരുത്ത് പകരുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.