Menu Close

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൗള്‍ട്രി ഫാമിംഗ് കോഴ്സിന് അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും ചേര്‍ന്ന് നടത്തുന്ന ആറ് മാസത്തെ കോഴ്സായ ‘സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൗള്‍ട്രി ഫാമിംഗ് (CPF)’ കോഴ്സ് 2024-25 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമര്‍പ്പിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത 8-ാം ക്ലാസ് വിജയിച്ചിരിക്കണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഫീസ് ഇളവിന് അര്‍ഹരാണ്. ഫൈന്‍ കൂടാതെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജനുവരി 31. https://onlineadmission.ignou.ac.in/admission/ വഴി ഓണ്‍ലൈനായി അയക്കേണ്ടതാണ്. ഫോൺ – 9495000931, 9400608493