Menu Close

Category: ഉടനറിയാന്‍

ദേശീയ ജൈവകര്‍ഷകസമ്മേളനം : ജൈവ ഉൽപന്നങ്ങൾക്കായുള്ള സ്റ്റാൾ ബുക്ക് ചെയ്യാം

2023 ഡിസംബർ 28,29,30 തീയതികളിൽ ആലുവയിൽ നടക്കുന്ന OFAI ഓർഗാനിക് ഫാർമേഴ്‌സ് നാഷണൽ കൺവെൻഷനിൽ ജൈവ ഉൽപന്നങ്ങൾക്കായുള്ള സ്റ്റാളുകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ജൈവകർഷക കൂട്ടായ്മകൾ, കർഷക ഉൽപാദക സംഘടനകൾ, കർഷകർ നയിക്കുന്ന സ്റ്റാർട്ടപ്പുകൾ, പ്രൈവറ്റ്…

മില്ലറ്റ് കഫേ തുടങ്ങുന്നോ?

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ 2023-24 വർഷത്തെ അന്തർദേശീയ മില്ലറ്റ് വർഷാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലയിലും ചെറുധാന്യ കഫേ (മില്ലറ്റ് കഫേ) രണ്ട് ലക്ഷം രൂപ ധനസഹായത്തോടെ രൂപീകരിക്കാൻ അപേക്ഷ ക്ഷണിച്ചു. നവംബർ…

ബി.വി380 കോഴി കുഞ്ഞുങ്ങള്‍ 160 രൂപ

തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ബി.വി 380 ഇനത്തില്‍പ്പെട്ട കോഴി കുഞ്ഞുങ്ങള്‍ 160 രൂപ നിരക്കില്‍ വില്‍പനക്ക് തയ്യാറാണ.് കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 9400483754.

ജാപ്പനീസ് കാട കുഞ്ഞുങ്ങള്‍ 8 രൂപ നിരക്കില്‍

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുല്‍പാദന ശേഷിയുള്ള ജാപ്പനീസ് കാട കുഞ്ഞുങ്ങള്‍ 8 രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭ്യമാണ്. ആവശ്യമുള്ള കര്‍ഷകര്‍ 0479 2452277, 9544239461 എന്നീ…

ക്രിസ്തുമസിൽ ‘ക്രിസ്മസ് ട്രീ’ പദ്ധതിയുമായി കൃഷി വകുപ്പ്

ഇത്തവണ മുതല്‍ കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മോടി കൂട്ടുന്നതിനായി ക്രിസ്മസ് ട്രീ വിതരണം എന്ന ഒരു പദ്ധതി കൂടി വകുപ്പ് നടപ്പിലാക്കുന്നു. സംസ്ഥാനത്തെ 9 ജില്ലകളിലെ 31 ഫാമുകളിലായി 4866 ക്രിസ്തുമസ് ട്രീ…

അംഗത്വം പുതുക്കി നല്‍കാന്‍ സമയം ദീര്‍ഘിപ്പിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം എടുത്ത് 24 മാസത്തില്‍ കൂടുതല്‍ കുടിശികയായി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പുതുക്കി നല്‍കുന്നതിന് സമയം ദീര്‍ഘിപ്പിച്ചു. അംശാദായം അടക്കുന്നതിന് 24 മാസത്തിലധികം കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട…

കാർഷിക സർവ്വകലാശാലയില്‍ പ്രൊജക്ടിൽ ടെക്നിക്കൽ അസിസ്റ്റൻറ്

കാർഷിക സർവ്വകലാശാല ഫോറസ്ട്രി കോളേജ്, വെള്ളാനിക്കരയിൽ ഒഴിവുള്ള ‘തിരഞ്ഞെടുത്ത അതിവേഗം വളരുന്ന വൃക്ഷ ഇനങ്ങളുടെ വളർച്ചയുടെയും ഉൽപാദനക്ഷമതയുടെയും വിലയിരുത്തൽ’ സംബന്ധിച്ചുള്ള പ്രൊജക്ടിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്ക് 17.11.2023ന് രാവിലെ 9:30ന് വാക് ഇൻ ഇന്റർവ്യൂ…

വനാമി ചെമ്മീൻ കൃഷി ചെയ്യാന്‍ താല്പര്യമുള്ള എറണാകുളം, തൃശൂര്‍ നിവാസികള്‍ക്ക്

എറണാകുളം, തൃശൂർ ജില്ലകളിൽ കേരളസർക്കാരിന്റെ വനാമി ചെമ്മീൻകൃഷി വികസനപദ്ധതിയില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങൾ എന്നിവ ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള- ADAK-ന്റെ…

തീറ്റപ്പുല്ലിന്റെ കമ്പ് വില്പനയ്ക്ക്

തെക്കുമുറിയിലുള്ള പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തില്‍ C03, C05ഇനത്തില്‍പ്പെട്ട തീറ്റപ്പുല്ലിന്റെ നടീല്‍വസ്തുക്കള്‍ വില്പനയ്ക്ക്. വില കമ്പൊന്നിന് ഒരു രൂപ.കൂടുതല്‍ വിവരങ്ങള്‍ക്ക്: 0466 221 2279, 0466 291 2008, 6282937809

കോഴിക്കുഞ്ഞുങ്ങള്‍, തീറ്റപ്പുല്‍തണ്ട് വിപണനം ആരംഭിച്ചു

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ഒരു മാസം പ്രായമായ തലശ്ശേരി നാടന്‍ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍, തീറ്റപ്പുല്‍തണ്ട് എന്നിവയുടെ വിപണനം ആരംഭിച്ചു. ഫോണ്‍ – 6282937809, 0466-2912008, 2212279