Menu Close

Category: വിളപരിപാലനം

തെങ്ങിനെ ആക്രമിക്കുന്ന ചെമ്പന്‍ചെല്ലി

ചെമ്പന്‍ചെല്ലിയുടെ ഉപദ്രവം തെങ്ങിനെ കൂടുതലായി ബാധിച്ചുകാണുന്നു. എന്താണ് ചെമ്പന്‍ചെല്ലി?റിങ്കോഫൊറസ് ഫെറുഗിനിയെസ് ( Rhynchophorus Ferrugineus) എന്ന ശാസ്ത്രനാമത്തില്‍ പറക്കാന്‍ കഴിവുള്ള വണ്ടിന്റെ ഇനത്തില്‍പ്പെട്ട ഒരു ഷഡ്പദമാണ് ചെമ്പന്‍ചെല്ലി. അരക്കേഷ്യ കുടുംബത്തില്‍പ്പെട്ട തെങ്ങ്, ഈന്തപ്പന, എണ്ണപ്പന…

ഈ മാസം കശുമാവുകൃഷിക്കാര്‍ അറിയാന്‍

കശുമാവ് കര്‍ഷകരെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് തേയിലക്കൊതുകിന്റെ ആക്രമണം.മരങ്ങൾ തളിരിടുന്ന സെപ്റ്റംബർ ഒക്ടോബർ കാലയളവിലാണ് തേയിലക്കൊതുകിന്റെ ശല്യം കൂടുതലായി വരുന്നത്. ആന്ത്രാക്നോസ് എന്ന രോഗം കൂടി ബാധിച്ചാല്‍ ഇളം തണ്ടുകളും തളിരിലകളും പൂങ്കുലയും കരിഞ്ഞുപോകുന്നതായി…

വാഴയില്‍ കാത്സ്യത്തിന്റെ കുറവുമൂലമുള്ള മണ്ടയടപ്പ്

കാല്‍സ്യത്തിന്റെ അഭാവംമൂലം വാഴയുടെ ഇലകള്‍ക്ക് കട്ടികൂടുകയും അറ്റം മഞ്ഞളിക്കുകയും ഇലകള്‍ ചുക്കിച്ചുളിഞ്ഞുവരികയും ചെയ്യപ്പെടുന്നു. അഭാവം രൂക്ഷമാകുകയാണെങ്കില്‍ ഇലകള്‍ക്ക് രൂപവ്യത്യാസം വരികയും മഞ്ഞളിച്ച് അറ്റം അറക്കവാളുപോലെ ആകുകയും വാഴയ്ക്ക് മണ്ടയടപ്പ് ലക്ഷണം പ്രകടമാകുകയും ചെയ്യും. ഇത്…

ഈ കാലം മധുരക്കിഴങ്ങ് വയ്ക്കാന്‍ പറ്റിയത്

മധുരക്കിഴങ്ങ് നടാന്‍ പറ്റിയ കാലമാണിത്. വിരിപ്പിനുശേഷം ഒരു പൂവ് കൃഷിചെയ്യുന്ന പാടങ്ങളിലും ഇതുനടാം. ശ്രീവര്‍ദ്ധിനി, ശ്രീനന്ദിനി, ശ്രീരത്ന, ശ്രീകനക എന്നിവ നല്ലയിനങ്ങളാണ്. തിരുവനന്തപുരത്തെ ശ്രീകാര്യം കിഴങ്ങുവിളഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ പുതിയ ഇനങ്ങളുടെ നടീല്‍വസ്തുക്കള്‍ കിട്ടും.…

ഇത് വൃക്ഷവിളകള്‍ നടാന്‍ നല്ല സമയം.

ഇപ്പോഴത്തെ കാലാവസ്ഥ വൃക്ഷവിളകള്‍ നടാന്‍ പറ്റിയതാണ്. വിളകള്‍ നടുമ്പോള്‍, ചെടികള്‍ തമ്മില്‍ ശാസ്ത്രീയമായ അകലം ഉറപ്പാക്കണം. മേല്‍മണ്ണിന്റെകൂടെ ജൈവവളങ്ങള്‍ മിശ്രിതം ചെയ്തു വേണം കുഴികള്‍ മൂന്നില്‍ രണ്ടുഭാഗം നിറക്കാന്‍. ഗ്രാഫ്ട് / ഒട്ടിച്ച ബഡ്തൈകള്‍…

മുഞ്ഞ അര്‍മാദിക്കുന്നു. കര്‍ഷകര്‍ ശ്രദ്ധിക്കണം.

മുഞ്ഞയുടെ ആക്രമണം നെല്‍പ്പാടങ്ങളില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.  ഇത് വിളവിനെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പാടശേഖരങ്ങളില്‍ കൃത്യമായ നിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിച്ച് ജാഗ്രതപാലിക്കാന്‍ കൃഷി വിജ്ഞാനകേന്ദ്രം കര്‍ഷകര്‍ക്കു മുന്നറിയിപ്പ് നല്‍കി. നെല്‍ച്ചെടികളെ ആക്രമിക്കുന്ന കറുപ്പോ വെളുപ്പോ…

ഈ മഴയത്ത് വാഴയ്ക്കു കരുതല്‍ വേണം

പിണ്ടിപ്പുഴു വാഴയെ മറിച്ചിടുംമുമ്പ് വാഴയെ ആക്രമിക്കുന്ന പിണ്ടിപ്പുഴുവിന്റെ വംശവര്‍ദ്ധന തടയാനായി വാഴത്തോട്ടം വൃത്തിയായി സൂക്ഷിക്കുക. നട്ട് അഞ്ച് – അഞ്ചര മാസം പ്രായമാകുന്നതോടെ വാഴത്തടയില്‍ വണ്ടുകള്‍ മുട്ടയിടാന്‍ തുടങ്ങും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ വാഴപ്പോളകളുടെ…

ജാതിക്കാത്തോട്ടത്തിലെ മഴക്കാലനോട്ടങ്ങള്‍

മഴക്കാലത്ത് ജാതിയില്‍ കായഴുകല്‍, ഇലപൊഴിച്ചില്‍ എന്നീ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്യ മുന്‍കരുതലായി രണ്ടു കിലോ ട്രൈക്കോഡര്‍മ, 90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിന്‍പിണ്ണാക്കുമായി കൂട്ടികലര്‍ത്തി ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കത്തക്കവണ്ണം രണ്ടാഴ്ച്ചവെച്ച മിശ്രിതത്തില്‍ നിന്ന്…

ഇഞ്ചിക്ക് മഴക്കാലകരുതല്‍

ഇഞ്ചിയില്‍ കാണുന്ന മൂടുചീയല്‍ രോഗം നിയന്ത്രിക്കാന്‍ തടത്തില്‍ കാണുന്ന അഴുകിയ മൂട് പിഴുതെടുത്ത് നീക്കം ചെയ്ത് ഒരു ശതമാനം ബോര്‍ഡോമിശ്രിതം കൊണ്ട് കുതിര്‍ക്കുക. കൂടാതെ ട്രൈക്കോഡെര്‍മ്മ, സ്യൂഡോമോണാസ് തുടങ്ങിയ മിത്രജീവാണുക്കളുടട കള്‍ച്ചറുകളില്‍ ഏതെങ്കിലുമൊന്ന് ചേര്‍ക്കുന്നത്…

തെങ്ങിന്‍തോപ്പിലെ സെപ്തംബര്‍ പരിചരണം

തെങ്ങിന്‍തോപ്പില്‍ ഇടയിളക്കുന്നത് കളനിയന്ത്രണത്തിനും തുലാമഴയില്‍ നിന്നുള്ള വെള്ളം മണ്ണിലിറങ്ങുന്നതിനും സഹായിക്കും.തെങ്ങിന്റെ കൂമ്പോലയ്ക്കുചുറ്റുമുള്ള ഓലകള്‍ മഞ്ഞളിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. കൂമ്പുചീയല്‍ രോഗമാകാം.കാല്‍ കേടുവന്ന കൂമ്പോലകള്‍ വെട്ടി മാറ്റി മണ്ടയുടെ അഴുകിയ ഭാഗങ്ങള്‍ വൃത്തിയാക്കി ബോര്‍ഡോക്കുഴമ്പ് പുരട്ടണം. വെള്ളം…