Menu Close

വളർത്തു നായ്ക്കളുടെ പരിപാലനത്തിൽ സൗജന്യപരിശീലനം

കൊട്ടിയം ലൈവ്സ്റ്റോക്ക് മാനേജ്മെൻറ് ട്രെയിനിങ് സെൻററിൽ വച്ച് 2024 ജനുവരി മാസം 9,10 തീയതികളിൽ “വളർത്തു നായ്ക്കളുടെ പരിപാലനം” (ബ്രീഡിങ്ങ് & ട്രെയിനിങ്)എന്ന വിഷയത്തിൽ രണ്ടുദിവസത്തെ സൗജന്യപരിശീലനം നൽകുന്നതാണ്. താത്പര്യമുള്ളവർ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം 3.30 വരെ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്, ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ഫോൺ – 0474-2537300, 9447525485