Menu Close

കേരളത്തിലെ കര്‍ഷകര്‍ക്ക് മികച്ചയിനം നെല്‍വിത്തുകള്‍ ലഭ്യമാക്കുന്നതില്‍ തടസമില്ല

ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന വിരിപ്പുസീസണിലേക്കായി മികച്ച ഗുണമേന്മയുള്ള നെല്‍വിത്തുകള്‍ കൃഷിഭവനിലൂടെ വിതരണം ചെയ്യുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി കൃഷിവകുപ്പ്. കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്‍റ് അതോറിറ്റി, സ്റ്റേറ്റ് സീഡ് ഫാമുകള്‍, കാര്‍ഷിക സര്‍വകലാശാല, നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനസ്ഥാപനങ്ങളും ഈ വിതരണ പ്രക്രിയയില്‍ സജീവമായി പങ്കുചേരുന്നു. ഉമ, ജ്യോതി, മട്ടത്രിവേണി, മനുരത്ന, കുഞ്ഞുകുഞ്ഞ് എന്നീ നെല്ലിനങ്ങളാണ് വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം കര്‍ഷകര്‍ക്ക് ആവശ്യമുള്ള നെല്‍വിത്തുകള്‍ കൃഷിഭവനുകള്‍ മുഖേന എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ കൃഷിവകുപ്പ് എടുത്തിട്ടുണ്ടെന്നും അധികാരികള്‍ അറിയിച്ചു.