Menu Close

ലോകക്ഷീര ദിനം: വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലനകേന്ദ്രത്തില്‍ വെച്ച് ലോകക്ഷീര ദിനത്തോടനുബന്ധിച്ച് 2024 ജൂൺ 1 ന് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.പി വിഭാഗം (ക്രയോണ്‍സ്), യൂ.പി വിഭാഗം (വാട്ടര്‍ കളര്‍), ഹൈസ്കൂള്‍ വിഭാഗം (പെന്‍സില്‍ ഡ്രോയിംഗ്) എന്നീ ചിത്രരചന മത്സരങ്ങളും ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിനായി പ്രബന്ധ രചന, ക്വിസ്സ് മത്സരം എന്നിവയും ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഫോൺ – 9645922324.