ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന വിരിപ്പുസീസണിലേക്കായി മികച്ച ഗുണമേന്മയുള്ള നെല്‍വിത്തുകള്‍ കൃഷിഭവനിലൂടെ വിതരണം ചെയ്യുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി കൃഷിവകുപ്പ്. കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്റ് അതോറിറ്റി, സ്റ്റേറ്റ് സീഡ് ഫാമുകള്‍, കാര്‍ഷിക സര്‍വകലാശാല, നാഷണല്‍ സീഡ് കോര്പ്പറേഷന് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനസ്ഥാപനങ്ങളും ഈ വിതരണ പ്രക്രിയയില്‍ സജീവമായി പങ്കുചേരുന്നു. ഉമ, ജ്യോതി, മട്ടത്രിവേണി, മനുരത്ന, കുഞ്ഞുകുഞ്ഞ് എന്നീ നെല്ലിനങ്ങളാണ് വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം കര്‍ഷകര്‍ക്ക് ആവശ്യമുള്ള നെല്‍വിത്തുകള്‍ കൃഷിഭവനുകള്‍ മുഖേന എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ കൃഷിവകുപ്പ് എടുത്തിട്ടുണ്ടെന്നും അധികാരികള്‍ അറിയിച്ചു.