Menu Close

കാർഷിക മൃഗസംരക്ഷണ സേവന മേഖലകൾക്ക് ഊന്നൽ നൽകി തിടനാട് ഗ്രാമപഞ്ചായത്ത് ബജറ്റ്

കാർഷിക മൃഗസംരക്ഷണ സേവന മേഖലയ്ക്ക് ഊന്നൽ നൽകി കോട്ടയം തിടനാട് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ലീന ജോർജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് വിജി ജോർജ് അധ്യക്ഷത വഹിച്ചു. 8.48 കോടി രൂപ വരവും 7.21 കോടി രൂപ ചിലവും 1.26 കോടി രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി 1.26 കോടി രൂപയും മൃഗസംരക്ഷണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 1.30 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സേവന മേഖലയിൽ 1.5 കോടി രൂപയുടെ പ്രവർത്തനങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.