Menu Close

Author: admin

ജൂൺ 20ന് മത്സ്യകുഞ്ഞുങ്ങളുടെ വിതരണം

കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സിൽ 2025 ജൂൺ 20ന് വളർത്ത് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യും. ആവശ്യമുള്ളവർ 0468 2214589.എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

തെങ്ങിൻ തൈകൾ വില്പനയ്ക്ക്

പാറശാല ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ 50 രൂപ നിരക്കിൽ സങ്കരയിനം തെങ്ങിൻ തൈകൾ വില്പനയ്ക്ക് എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടുക.

ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ തീയതി നീട്ടി

കേരള കാർഷിക സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ 2025-26 അധ്യയന വർഷത്തിലെ +2/തത്തുല്യ യോഗ്യത അടിസ്ഥാനമായുള്ള താഴെ പറയുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള (25.04.2025 ലെ No. KAU EDU/743/2025 EDU F3 വിജ്ഞാപനം) അവസാനതിയതി 30.06.2025…

മരച്ചീനിയിൽ മൂടഴുകൽ നിയന്ത്രണം

മരച്ചീനിയുടെ മൂടഴുകൽ ലക്ഷണം :- ഇലകളിൽ മഞ്ഞളിപ്പും, ഇലകൊഴിച്ചിലും രണ്ട് ഭാഗം വിണ്ടു കീറി കിഴങ്ങ് അഴുകുകയും ചെയ്യുന്നതാണ് ലക്ഷണം. താൽക്കാലിക നിയന്ത്രണ മാർഗങ്ങൾ :- കൃഷിയിട ശുചീകരണം: തീവ്ര രോഗബാധയേറ്റ ചെടികളെ പിഴിതുമാറ്റി…

ചേനയ്‌ക്ക് ജൈവ സംരക്ഷണ മാർഗങ്ങൾ

വിത്ത് ചേന കഷ്ണങ്ങൾ രോഗ കീട വിമുക്തമാക്കുന്നതിനായി ചാണക പാലിൽ സ്യൂഡോമോണാസ് 20 g/lt എന്ന തോതിൽ ചേർത്ത് കുഴമ്പിൽ മുക്കി തണലിൽ ഉണക്കി നടുക. നടുന്ന കുഴിയിൽ ട്രൈക്കോഡെർമ സംമ്പുഷ്ടീകരിച്ച കിലോഗ്രാം എന്ന…

പരിശീലനം നടത്തുന്നു

കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കൈമനം ബി.എസ്.എൻ.എൽ. – ആർ.ടി.ടി.സി. ക്യാമ്പസിലുള്ള കോളേജ് ഓഫ് ഡെയറി സയൻസ് ആന്റ് ടെക്നോളജിയിൽ സംരംഭകർക്കും, ക്ഷീര മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മറ്റുളളവർക്കുമായി പാലുല്പന്നങ്ങൾ, പ്രോബയോട്ടിക്…

ബ്രോയിലർ ഫാമുകൾക്ക് അവസരം

കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള ചിക്കൻ ഫാമുകൾ തുടങ്ങാൻ അവസരം. സ്വന്തമായി ബ്രോയിലർ ഫാം ഷെഡ് ഉള്ളവർക്കും ബ്രോയി‌ലർ കോഴി ഫാം നടത്തുന്ന കുടുംബശ്രീ അംഗങ്ങൾക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അംഗമാകാം. കുടുംബശ്രീ ബ്രോയിലർ…

കാർഷിക മേളയും സാംസ്കാരിക ആഘോഷവും

ഞാറ്റുവേല കാർഷിക വിപണന മേളയും സാംസ്കാരിക പരിപാടി യും കാക്കനാട് ഓണം പാർക്കിൽ 2025 ജൂൺ 18 മുതൽ 27 വരെ നടക്കും. തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം, തൃശൂർ കാർഷിക ഫല വൃക്ഷപ്രചാരക സമിതി,…

ജൈവ ഉൽപ്പന്നമേളയും കർഷക സംഗമവും

മാടപ്പള്ളി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ ജൈവ കർഷകർ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടേയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടേയും ജൈവ കാർഷിക ഉപാധികളുടെയും പ്രദർശനവും വിപണനവും 2025 ജൂൺ 19, 20 തീയതികളിൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ…

മുട്ടക്കോഴി വിതരണം

മുണ്ടയാട് മേഖലാ കോഴി വളർത്തൽ കേന്ദ്രത്തിൽ ഉൽപാദന കാലാവധി (ഒന്നരവർഷം) കഴിയാറായ ഗ്രാമശ്രീ മുട്ടക്കോഴികൾ വിതരണത്തിന് തയ്യാറായതായി അസിസ്റ്റൻ്റ്ഡയറക്‌ടർ അറിയിച്ചു. കിലോയ്ക്ക് 100 രൂപ നിരക്കിൽ 13,14 തീയതികളിലാണ് വിൽപ്പന. കൂടുതൽ വിവരങ്ങൾക്ക് 0068-04972721168