Menu Close

പ്ലാന്റ് ടിഷ്യുകള്‍ച്ചര്‍ ടെക്നിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം

കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കഴക്കൂട്ടം ബയോടെക്നോളജി ആന്‍ഡ് മോഡല്‍ ഫ്ലോറികള്‍ച്ചര്‍ സെന്റർ നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള (മൂന്നു മാസം ട്രെയിനിങ്ങും മൂന്നു മാസം അപ്രന്‍റിസ്ഷിപ്പും) പ്ലാന്റ് ടിഷ്യുകള്‍ച്ചര്‍ ടെക്നിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് 2024 ഏപ്രിൽ 1 തീയതിയില്‍ 35 വയസ്സില്‍ താഴെ പ്രായമുള്ള അഗ്രികള്‍ച്ചര്‍/ ബയോളജി/ ബോട്ടണി വിഷയങ്ങളോടെ പ്ലസ് ടു/ വി.എച്.എസ്.ഇ പാസായിട്ടുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. നിലവിലുള്ള സര്‍ക്കാര്‍ സംവരണ വ്യവസ്ഥകള്‍ ഈ കോഴ്സിനും ബാധകമാണ്. ഈ കോഴ്സില്‍ തൊഴില്‍ സാധ്യതയുള്ള ടിഷ്യ കള്‍ച്ചര്‍, നഴ്സറി മാനേജ്മെന്‍റ് എന്നിവയുടെ സാങ്കേതിക വിദ്യകളില്‍ ഉള്ള പ്രായോഗിക പരിശീലനം നല്‍കുന്നു. ഒരു ബാച്ചില്‍ 20 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന കോഴ്സിന് ഫീസ് 4500/- രൂപ ആണ്. മൂന്ന് മാസത്തെ ട്രെയിനിങ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം മൂന്ന് മാസം അപ്രന്‍റിസ്ഷിപ്പ് നല്‍കുന്നതും, കോഴ്സും അപ്പെന്‍റിസ്ഷിപ്പും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമാണ്.