Menu Close

പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് പ്രവര്‍ത്തിക്കുന്ന RUDSET ഇന്‍സ്റ്റിറ്റ്യൂട്ട് 2024 ഏപ്രില്‍ അവസാന വാരം ആരംഭിക്കുന്ന 6 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രസ്തുത പരിശീലനത്തില്‍ വിവിധ തരം അച്ചാറുകള്‍, വിവിധ തരം മസാല പൊടികള്‍, ബിസിനസ് മാനേജ്മന്‍റ്, മാര്‍ക്കറ്റിംഗ്, ബാങ്കിങ്, വായ്പ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മുതലായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2024 ഏപ്രില്‍ 19. താല്പര്യമുള്ള വ്യക്തികള്‍ക്ക് https://forms.gle/qWKVZuEpAv34Gi628 എന്ന ലിങ്ക് അപേക്ഷിക്കാവുന്നതാണ്. ഫോൺ – 04602226573