Menu Close

സമൃദ്ധി നാട്ടുപീടിക മന്ത്രി പി. പ്രസാദ് ശനിയാഴ്ച നാടിന് സമർപ്പിക്കും

ഹോർട്ടികോർപ്പിൻ്റെ കണ്ടെയ്നർ മാതൃകയില്‍ വിപണനകേന്ദ്രം ആരംഭിക്കുന്നു. സമൃദ്ധി നാട്ടുപീടിക എന്നപേരില്‍ ആദ്യത്തെ കേന്ദ്രം കൃഷിമന്ത്രി പി. പ്രസാദ് 2024 ഫെബ്രുവരി 17 ശനിയാഴ്ച ഉച്ചയ്ക്കു രണ്ടുമണിക്ക് ആലപ്പുഴ, കളർകോട് അഗ്രികോംപ്ലക്സ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽവച്ച് നാടിനു സമർപ്പിക്കും. ‘കാർഷികവിപണനവും വിളവെടുപ്പിനുശേഷമുള്ള പരിപാലനവും’ എന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് ഇതു നടപ്പാക്കുന്നത്. കർഷകർക്കുണ്ടാകുന്ന കൈകാര്യനഷ്ട‌ംകുറച്ച് മികച്ച വിപണനം സാധ്യമാക്കുന്നതിനാണ് കണ്ടെയ്‌നർ മാത്യകയിലുള്ള സംഭരണ-സംസ്ക്കരണ- വിപണന -കേന്ദ്രം ഹോർട്ടികോർപ്പിനനുവദിച്ചിരിക്കുന്നത്.
ചടങ്ങില്‍ എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പി, കെ.എൽ.ഡി.സി ചെയർമാൻ പിവി സത്യനേശൻ എന്നിവർ മുഖ്യാതിഥികളാകും. ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ് വേണുഗോപാൽ ആദ്യ പച്ചക്കറിവിൽപ്പന നിർവഹിക്കും. ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ ജെ. സജീവ്, ആത്മ പ്രോജക്ട് ഡയറക്ടർ ടി. സജി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ജില്ലാപ്പഞ്ചായത്ത് അംഗം ഗീതാ ബാബു, പുന്നപ്ര വടക്ക് പഞ്ചായത്തംഗം ജയലേഖ, പ്രിൻസിപ്പൽ കൃഷിഓഫീസർ എസ്. അനിൽകുമാർ, ഹോർട്ടികോർപ്പ് ജില്ലാമാനേജർ കെ.സിന്ധു, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും.