ആലപ്പുഴ, ചെങ്ങന്നൂരുള്ള മൃഗസംരക്ഷണവകുപ്പ് സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വെച്ച് മുട്ടക്കോഴിവളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്കുന്നു. സെപ്റ്റംബര്‍ 25, 26 (തിങ്കള്‍, ചൊവ്വ) എന്നീ ദിവസങ്ങളിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവൃത്തിദിവസം രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ 8590798131 എന്ന നമ്പറില്‍ വാട്സ്ആപ്പ് മുഖേന പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഏതെങ്കിലും കാരണങ്ങളാല്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയോ, രാഷ്ട്രീയപാര്‍ട്ടികള്‍, സംഘടനകള്‍ തുടങ്ങിയവര്‍ ജനജീവിതത്തെ ബാധിക്കുന്ന തരത്തില്‍ ഹര്‍ത്താല്‍ നടത്തുകയോ ചെയ്താല്‍ അറിയിച്ചിരിക്കുന്ന തീയതിയുടെ തൊട്ടടുത്ത പ്രവൃത്തി ദിവസം പരിശീലനം ഉണ്ടായിരിക്കുന്നതാണ്.
മുട്ടക്കോഴിവളര്‍ത്തലില്‍ സൗജന്യ പരിശീലനം
