Menu Close

ഗ്രാമീണഗവേഷകസംഗമം (RIM) 2023 നവംബര്‍ 17, 18 തീയതികളില്‍ പീച്ചിയില്‍

കേരളത്തിലെ ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദഗ്ധര്‍ക്ക് തങ്ങളുടെ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുള്ള അവസരം ഉണ്ടാക്കുന്നതിനും അറിവുപങ്കുവയ്ക്കുന്നതിനും ഗവേഷണസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്തുന്നതിനും പൊതുജനങ്ങള്‍ക്ക് സാങ്കേതികവിദ്യകള്‍ കാണുന്നതിനും ഭൗതികസ്വത്തവകാശ നിയമത്തെക്കുറിച്ചും ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് ഗ്രാമീണഗവേഷകര്‍ക്ക് അറിവുനല്‍കുന്നതിനുമായി കേരളസംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗണ്‍സിലിന്റെ ഗ്രാമീണഗവേഷക സംഗമം (RIM) 2023 നവംബര്‍ 17, 18 തീയതികളിലായി തൃശ്ശൂര്‍ കേരള വനഗവേഷണ സ്ഥാപനം പീച്ചിയില്‍വച്ചു നടത്തുന്നു. ഇതോടനുബന്ധിച്ച് മികച്ച ഗ്രാമീണ സാങ്കേതികവിദ്യ കണ്ടെത്തുന്നതിനുള്ള മത്സരം, വ്യക്തികള്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, മറ്റു സര്‍ക്കാരേതരസ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത ലളിതവും പ്രായോഗികവുമായ സാങ്കേതികവിദ്യകള്‍, കൃഷിരീതികള്‍, ശാസ്ത്രീയഗവേഷണ ഉത്പന്നങ്ങള്‍ എന്നിവ മത്സരത്തിന് പരിഗണിക്കുന്നതാണ്. ഗ്രാമീണ ഗവേഷക സംഗമം (RIM) 2023ല്‍ പങ്കെടുക്കുന്ന സംരംഭകത്വസാധ്യതയുള്ള പരമാവധി 10 സാങ്കേതികവിദ്യകള്‍ക്ക് സംരംഭകത്വത്തിലേക്കുവേണ്ടുന്ന സാമ്പത്തികസഹായം, സാങ്കേതികസഹായം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KSIDC) എന്നീ സ്ഥാപനങ്ങള്‍ വഴി നല്‍കുന്നതാണ്. മത്സര വിജയികള്‍ക്ക് മുഖ്യമന്ത്രിയുടെ റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡുകള്‍ നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2548230, 2548231, 6282060950 എന്നീ ഫോണ്‍ നമ്പറുകളിലോ sherin.kscste@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക. അപേക്ഷകള്‍ ഓണ്‍ലൈനായി 2023 സെപ്തംബര്‍ 25 നുള്ളില്‍ www.kscste.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കേണ്ടതാണ്.