Menu Close

മാതൃക പച്ചക്കറിതോട്ടം ഒരുക്കി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍

ആലപ്പുഴ, പാണാവള്ളി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് പരിസരത്ത് ‘ഹരിത ദളം’ എന്ന പേരില്‍ മാതൃകാ കൃഷിത്തോട്ടം ഒരുക്കി ഉദ്യോഗസ്ഥര്‍. നടീല്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ രജിത നിര്‍വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജി.വി റെജിയുടെ നേതൃതത്തില്‍ ഓഫീസിലെ ജീവനക്കാരുടെയും ആത്മ പാണാവള്ളി കാര്‍ഷിക വിജ്ഞാനവ്യാപന കേന്ദ്രം എന്നിവയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഓഫീസിനു മുന്നില്‍ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം വൃത്തിയാക്കി കൃഷിയിടമാക്കിയത്. പൂര്‍ണ്ണമായും ജൈവ രീതിയില്‍ വെണ്ട, ചീര, തക്കാളി, വഴുതന, മുളക് തുടങ്ങിയ പച്ചക്കറികള്‍ ചെടിച്ചട്ടികളിലാക്കിയാണ് കൃഷി ചെയ്യുന്നത്.