2026-27 അദ്ധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ തൃശൂർ വെള്ളാനിക്കര ക്യാമ്പസിലെ കോളേജ് ഓഫ് കോ-ഓപ്പറേഷൻ, ബാങ്കിങ് & മാനേജ്മെന്റിൽ നടത്തിവരുന്ന എം.ബി.എ. (അഗ്രി. ബിസിനസ് മാനേജ്മെന്റ്) പ്രോഗ്രാമിലെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സമയ പരിധി 31.08.2026 തീയ്യതി വരെ ദീർഘിപ്പിച്ചിരിക്കുന്നു. യോഗ്യത, അപേക്ഷാ ഫീസ് എന്നിവയടക്കമുള്ള വിശദമായ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യുന്നതിനും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0487 2438139 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
അഗ്രി ബിസിനസ് MBA പ്രവേശനം: അപേക്ഷകൾ ക്ഷണിച്ചു