കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോർ ഇ-ലേണിംഗ്) “Plant Propagation and Nursery Management” എന്ന ഓണ്‍ലൈൻ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ് പഠന മാദ്ധ്യമം. 50% മാര്‍ക്കോടുകൂടി SSLC / തത്തുല്ല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. താല്പര്യമുള്ളവര് www.celkau.in എന്ന വെബ് സൈറ്റിലെ ‘ഇ-കൃഷി പാഠശാല’ മുഖേന രജിസ്ട്രഷേൻ ചെയ്യാവുന്നതാണ്. കോഴ്സ് ആരംഭിക്കുന്ന തിയ്യതി 2026 ജൂലൈ 15. 2026 ആഗസ്റ്റ്-15ന് ശേഷം പുതിയ രജിസ്ട്രഷേനുകൾ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങൾക്ക് celkau@gmail.com ലേക്ക് ഇ-മെയില്‍ ആയോ 04872438567, 8547837256 എന്നീ ഫോൺ നമ്പറുകളിലോ വിളിക്കാവുന്നതാണ്.
അപേക്ഷ ക്ഷണിക്കുന്നു