Menu Close

നെൽ ഞാറ് സംരക്ഷണം

നെല്ലിന്റെ വിരിപ്പു കൃഷിക്കായുളള ഞാറ് 4-5 ഇല പ്രായത്തിൽ പറിച്ചു നടാം. സ്യൂഡോമോണാസ് കൾച്ചറിന്റെ ലായനിയിൽ വേര് അരമണിക്കൂർ കുതിർത്ത് നട്ടാൽ പിന്നീട് പോളരോഗം, പോള അഴുകൽ, ഇലപ്പുളളി രോഗങ്ങൾ തുടങ്ങിയവ ഉണ്ടാവുന്നതിനെ പ്രതിരോധിക്കാം. ഇതിന് ഒരു കി.ഗ്രാം വിത്തിന് 10 ഗ്രാം സ്യൂഡോമോണാസ് കൾച്ചർ എന്ന കണക്കിന് വെളളത്തിൽ കലക്കി ലായനി ഉണ്ടാക്കാം.