കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് “വിള സുസ്ഥിരതയ്ക്കായുള്ള ജൈവ ഇടപെടലുകൾ” (Organic Interventions for Crop Sustainability) എന്ന വിഷയത്തിൽ മൂന്ന് മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്സ് കാലാവധി: 2026 ജൂൺ 15 മുതൽ 2026 സെപ്റ്റംബർ 15 വരെ.വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് പ്ലസ് ടു പാസായിരിക്കണം. രജിസ്ട്രേഷൻ ഫീ: ₹100, കോഴ്സ് ഫീ: ₹4000 രൂപ . കോഴ്സ് ദൈർഘ്യം: 3 മാസത്തിനിടയിൽ ആകെ 50 മണിക്കൂർ ഓൺലൈൻ ക്ലാസ്സുകൾ ഉണ്ടായിരിക്കും. ക്ലാസുകൾ റെക്കോർഡ് ചെയ്യുന്നതല്ല. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: 2026 മെയ് 30. കൂടുതൽ വിവരങ്ങൾക്ക് cti@kau.in എന്ന ഇമെയിൽ വിലാസത്തിലോ അല്ലെങ്കിൽ 0487 2371104, 8547837256 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
അപേക്ഷ ക്ഷണിക്കുന്നു