ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ 2023 നവംബര്‍ 20 മുതല്‍ 30 വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്കായി ക്ഷീരോത്പന്ന നിര്‍മാണ പരിശീലന പരിപാടി എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രവേശന ഫീസ് 135 രൂപ. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം പരിശീലനത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ 2023 നവംബര്‍ 17 ന് രാവിലെ 11 നകം dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com ലോ, 9496839675, 9446972314 മുഖേനയോ രജിസ്റ്റര്‍ ചെയ്യാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.