Menu Close

തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിൽ അപേക്ഷിക്കാം

ക്ഷീരവികസന വകുപ്പിന്‍റെ 2023-24 വർഷത്തെ വാര്‍ഷിക പദ്ധതി പ്രകാരമുള്ള ‘തീറ്റപ്പുല്‍കൃഷി വികസന പദ്ധതി’ യുടെ വിവിധ ഘടകങ്ങളില്‍, ഗുണഭോക്താക്കളാകാന്‍ താല്പര്യമുള്ളവര്‍ക്ക് ഇപ്പോൾ അപേക്ഷ സമര്‍പ്പിക്കാം. 50 സെന്‍റിന് മുകളിലുള്ള തീറ്റപ്പുല്‍കൃഷി ധനസഹായ പദ്ധതി, തരിശുനില തീറ്റപ്പുല്‍കൃഷി പദ്ധതി, സ്വയം സഹായ സംഘങ്ങള്‍ വഴിയുള്ള ഫോഡര്‍ മാര്‍ക്കറ്റിംഗ് എന്നിവയ്ക്കാണ് ധനസഹായം. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ – 0484 2422310