Menu Close

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി സൗജന്യം

കേരള സംസ്ഥാന കാര്‍ഷിക യന്ത്രവൽകരണ മിഷനും കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും, കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കാര്‍ഷിക യന്ത്രങ്ങളുടെ അറ്റ കുറ്റപ്പണി ക്യാമ്പ് 2024 ഫെബ്രുവരി 13 വരെ ചാത്തമംഗലം കൃഷി ഭവനില്‍ നടക്കുന്നു. ഇരുപത് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ കര്‍ഷകരുടെ കേടുപാടായ എല്ലാ കാര്‍ഷിക യന്ത്രങ്ങളും സൗജന്യമായി അറ്റകുറ്റപ്പണി ചെയ്യും. എന്നാല്‍ ഏതെങ്കിലും സ്പെയര്‍ പാര്‍ട്സുകള്‍ ആവശ്യമായി വന്നാല്‍ ആ തുക കര്‍ഷകരില്‍ നിന്ന് ഈടാക്കും. മൊബൈല്‍ അഗ്രോ മെഷിനറി റിപ്പയര്‍ യൂണിറ്റിന്‍റെ സേവനവും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്കായി അതാത് കൃഷി ഭവനുകളുമായോ, 9497009673 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.