Menu Close

ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിൽ ശില്പശാല

കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയം നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് 2023 നവംബര്‍ 2, 3 തീയതികളില്‍ കൊച്ചി നെടുമ്പാശ്ശേരിയിലെ മാരിയറ്റ് ഹോട്ടലില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയെ സംബന്ധിച്ച പ്രാദേശിക ശില്പശാല സംഘടിപ്പിക്കുന്നു. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലെ പ്രശ്നങ്ങളുടെ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക, നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുക, തെക്കന്‍ മേഖലയുടെ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ പുരോഗതിക്ക് ഊന്നല്‍ നല്‍കുക തുടങ്ങിയവയാണ് ശില്പശാലയുടെ ലക്ഷ്യങ്ങള്‍.