കേരള കാര്‍ഷികസര്‍വ്വകലാശാലയും ഭാരതീയ കാര്‍ഷികഗവേഷണ കൗണ്‍സിലും (ഐസിഎആര്‍) സംയുക്തമായി 2024 ജനുവരി 20, 21 തീയതികളില്‍ തൃശ്ശൂരിലെ വെള്ളാനിക്കരയില്‍ ‘വനിതാകാര്ഷിക സംരംഭക മേഖല സമ്മേളനം 2024’ സംഘടിപ്പിക്കുകയാണ്. കര്‍ഷകരെ അധികവരുമാനത്തോടെ ശാക്തീകരിക്കുന്നത്തിനും കാര്‍ഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വൈവിധ്യവും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനും വനിതാകാര്ഷിക സംരംഭക മേഖല സമ്മേളനം 2024 ലക്ഷ്യം വയ്ക്കുന്നു. പ്രസ്തുത സമ്മേളനത്തില്‍ കേരളം, കര്‍ണാടകം, ലക്ഷ്വദീപ് മേഖലയിലെ 48 കൃഷിവിജ്ഞാനകേന്ദ്രങ്ങളുടെ പ്രതിനിധികളും 250 ഓളം വനിതകാര്ഷികസംരംഭകരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
വനിതാകാര്ഷിക സംരംഭക മേഖല സമ്മേളനം 2024
