Menu Close

വനാമി ചെമ്മീൻ കൃഷി ചെയ്യാന്‍ താല്പര്യമുള്ള എറണാകുളം, തൃശൂര്‍ നിവാസികള്‍ക്ക്

എറണാകുളം, തൃശൂർ ജില്ലകളിൽ കേരളസർക്കാരിന്റെ വനാമി ചെമ്മീൻകൃഷി വികസനപദ്ധതിയില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങൾ എന്നിവ ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള- ADAK-ന്റെ ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം റീജിയണൽ ഓഫീസ്, ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ- കേരള (ADAK), സെൻട്രൽ സോൺ, സി.സി.603907, പെരുമാനൂർ പി.ഒ, കനാൽ റോഡ്, തേവര, കൊച്ചി-682015, എന്ന വിലാസത്തിൽ 20.11.23 5 പി.എം.-ന് മുൻപ് ലഭിക്കണം. തൃശൂർ ജില്ലയിൽ കർഷകർക്ക് അപേക്ഷകൾ ADAK പൊയ്യ ഫാമിൽ നേരിട്ട് നൽകാം. അർഹത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടാം. 0484-2665479-ADAK എറണാകുളം ഓഫീസ്. 8078030733-ADAK പൊയ്യ ഫാം