എറണാകുളം, തൃശൂർ ജില്ലകളിൽ കേരളസർക്കാരിന്റെ വനാമി ചെമ്മീൻകൃഷി വികസനപദ്ധതിയില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങൾ എന്നിവ ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള- ADAK-ന്റെ ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം റീജിയണൽ ഓഫീസ്, ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ- കേരള (ADAK), സെൻട്രൽ സോൺ, സി.സി.603907, പെരുമാനൂർ പി.ഒ, കനാൽ റോഡ്, തേവര, കൊച്ചി-682015, എന്ന വിലാസത്തിൽ 20.11.23 5 പി.എം.-ന് മുൻപ് ലഭിക്കണം. തൃശൂർ ജില്ലയിൽ കർഷകർക്ക് അപേക്ഷകൾ ADAK പൊയ്യ ഫാമിൽ നേരിട്ട് നൽകാം. അർഹത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടാം. 0484-2665479-ADAK എറണാകുളം ഓഫീസ്. 8078030733-ADAK പൊയ്യ ഫാം