Menu Close

കൽപ്പറ്റയിലെ കാര്‍ഷിക പുരോഗതി

വയനാട് ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കൽപ്പറ്റയിലെ കാര്‍ഷിക പുരോഗതി

✓ 169 കൃഷിക്കൂട്ടങ്ങൾ, 220 ഫാം പ്ലാനുകൾ

✓ കാർഷികമേഖലയിൽ സൃഷ്ടിക്കപ്പെട്ടത് 5500 തൊഴിലവസരങ്ങൾ.

✓ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് RKVY പദ്ധതിയിൽ ഉൾപ്പെടുത്തി വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് 129 ലക്ഷം രൂപയുടെ DPR തയ്യാറാക്കി.

✓ മുട്ടിൽ പഞ്ചായത്തിൽ 213.6 ലക്ഷം രൂപ ചെലവിൽ സ്മാർട്ട് കൃഷിഭവൻ.

✓ കണിയാമ്പറ്റ ആസ്ഥാനമായി ജില്ലയിലെ തേനീച്ച കർഷകർ ഉൾപ്പെടുന്ന ഫാം പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍

✓ കണിയാമ്പറ്റ കോട്ടത്തറ പഞ്ചായത്തുകളിൽ ചക്ക- പാഷൻഫ്രൂട്ട് സംസ്കരണ- മൂല്യവർദ്ധിത യൂണിറ്റുകൾ.

✓ SFAC സഹായത്തോടെ പടിഞ്ഞാറത്തറ കേന്ദ്രമാക്കി ആരംഭിച്ച വയനാട് ബനാന പ്രൊഡ്യൂസർ കമ്പനി വഴി വർഷത്തിൽ 3 കോടി രൂപയുടെ ക്രയവിക്രയം.

✓ മുട്ടിൽ മാനിക്കുനി പാടശേഖരത്തിൽ 176.8 ലക്ഷം രൂപയുടെ (RIDF) ജലസേചന പദ്ധതി

✓ കാർഷിക യന്ത്രവൽക്കരണത്തിന് 1105 യൂണിറ്റുകൾക്ക് 452.59 ലക്ഷം രൂപയുടെ ധനസഹായം.

✓ കേരളാഗ്രോ ബ്രാൻ്റഡ് ഷോപ്പ് ലക്കിടിയില്‍

✓ കേരളാഗ്രോ പ്രീമിയം ഔട്ട് ലെറ്റ് വൈത്തിരിയില്‍