തൃശൂര്‍, പഴയന്നൂർ ബ്ലോക്കിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് വഴി മൃഗചികിത്സാസേവനം നൽകുന്നതിന് ഒരു വെറ്ററിനറി ഡോക്ടർ, ഒരു പാരാവെറ്റ് എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു. തൊണ്ണൂറിൽ കുറഞ്ഞ ദിവസത്തേക്ക് ആയിരിക്കും നിയമനം.
വെറ്ററിനറി സർജൻ : യോഗ്യത- വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ.
പാരാവെറ്റ്: യോഗ്യത – വിഎച്ച്എസ്ഇ പാസായവരും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ നിന്നും വെറ്ററിനറി ലാബോറട്ടറി ടെക്നിക്സ് ഫാർമസി ആൻഡ് നഴ്സിങ്ങിൽ സ്റ്റൈപ്പന്റോടുകൂടി പരിശീലനം ലഭിച്ചവരും ആയിരിക്കണം. ഇവരുടെ അഭാവത്തിൽ വിഎച്ച്എസ്ഇ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് / വിഎച്ച്എസ്ഇ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (എൻ എസ് ക്യു എഫ് ) ബേസ്ഡ് കോഴ്സ് ഇൻ ഡയറി ഫാർമർ എന്റർപ്രണർ (ഡി എഫ് ഇ )/ സ്മാൾ പോൾട്രി ഫാർമർ എന്നീ യോഗ്യതയുള്ളവരെയും പരിഗണിക്കും. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നു.
താല്പര്യമുള്ളവർ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ സെപ്റ്റംബർ 11ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ : 0487 2361216