Menu Close

പൊതുജലാശയങ്ങളിലും വളപ്പിലും മത്സ്യക്കൃഷിക്ക് അപേക്ഷ ക്ഷണിക്കുന്നു

പൊതുജലാശയങ്ങളിലെ കായല്‍/ കനാല്‍ എന്നിവിടങ്ങളില്‍ ശാസ്ത്രീയ മത്സ്യകൃഷി ചെയ്യുന്നതിനും വളപ്പ് മത്സ്യകൃഷി ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. ഒരു ഹെക്ടറിന് 15 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. അതിന്റെ 60 ശതമാനം സബ്സിഡി ലഭിക്കും. കുടുംബശ്രീ, മത്സ്യത്തൊഴിലാളി സഹകരണ സംഘം, സ്വയം സഹായ സംഘങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷ കണ്ണൂര്‍, തലശ്ശേരി, അഴീക്കോട്, മാടായി എന്നീ മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19ന് വൈകീട്ട് നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. ഫോണ്‍: 0497 2732340