Menu Close

ബ്ലോക്ക് തല അഗ്രിക്ലിനിക് തിങ്കളാഴ്ച തിരുവനന്തപുരത്ത്

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാര്‍ഷികകോളേജിലെ നാലാം വര്‍ഷ കാര്‍ഷിക ബിരുദവിദ്യാര്‍ത്ഥികള്‍ അവരുടെ ഗ്രാമീണ അവബോധ പ്രവര്‍ത്തി പരിചയ പരിപാടിയായ ഹരിതാരവത്തിന്‍റെ ഭാഗമായി ബ്ലോക്ക് തല അഗ്രിക്ലിനിക് 2024 മാർച്ച് 11 തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം, 12 ചൊവ്വാഴ്ച പെരുമ്പഴുത്തൂര്‍, 13 ബുധനാഴ്ച വെള്ളറട എന്നീ പ്രദേശങ്ങളില്‍ വച്ച് നടത്തുന്നു. രാവിലെ 9.30 നാണ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. വിളകളിലെ രോഗ – കീട നിര്‍ണയം, നിയന്ത്രണം പ്രതിവിധികള്‍, വിത്ത് -നടീല്‍ വസ്തുക്കളുടെ വില്‍പ്പന, കൃഷിയിട സന്ദര്‍ശനം, കാര്‍ഷിക പ്രദര്‍ശനം, പ്രവര്‍ത്തി പരിചയ പരിപാടി, മൊബൈല്‍ മണ്ണ് പരിശോധന തുടങ്ങിയവ ഇതിനോടാനുബന്ധിച്ച നടത്തുന്നതാണ്. ഈ പ്രദേശങ്ങളിലെ താല്പര്യമുള്ള കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടത്തിലെ രോഗ കീടബാധയുടെ ലക്ഷണങ്ങള്‍ ഉള്ള വിളകളുടെ സാമ്പിളുകളുമായി എത്തി സംശയനിവാരണം വരുത്താവുന്നതാണ്.