Menu Close

”മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷി” പദ്ധതിക്ക് തുടക്കം

മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും കിലയുടെയും ആഭിമുഖ്യത്തില്‍ മഹിളാ കിസാന്‍ സശക്തികരണ്‍ പരിയോജനയുടെ (എം കെ എസ് പി ) ഭാഗമായി പെരുമ്പുഴ സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ ”മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷി” പദ്ധതിക്ക് തുടക്കം. സ്ത്രീകള്‍ക്ക് കൃഷിയുമായും അനുബന്ധ മേഖലകളുമായുംബന്ധപ്പെട്ട സാങ്കേതികപരിജ്ഞാനവും സംരംഭകത്വനൈപുണ്യവും വര്‍ദ്ധിപ്പിക്കുന്നതിനാണ് പദ്ധതി. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ നിര്‍വഹിച്ചു.