Menu Close

🐂 പോളയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍; യോഗം ചേര്‍ന്നു

ജില്ലയിലെ ജലാശയങ്ങളിലെ പോളയില്‍നിന്ന് മൂല്യവര്‍ദ്ധിതഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലാകളക്ടര്‍ ഹരിതാ വി കുമാറിന്റെ അദ്ധ്യക്ഷതയില്‍ ആലോചനായോഗം ചേര്‍ന്നു. പോളയില്‍നിന്ന് ജൈവവളം, കരകൗശലവസ്തുക്കള്‍, ബയോഗ്യാസ് , നെയ്ത്തുപായ തുടങ്ങിയവ നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചു. ഒരു മാസത്തേയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളിൽ പോളപ്പായല്‍ സംരഭരിക്കാനും തീരുമാനമായി.