Menu Close

കായ്ഫലങ്ങള്‍ പറിച്ചെടുക്കുന്നതിനുള്ള ലേലം 25 ന്

പാലക്കാട്, ചിറ്റൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിന്റെ പരിധിയിലുള്ള നിരത്തുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍നിന്ന് 2023 ഡിസംബര്‍ ഒന്നു മുതല്‍ 2024 ഒക്ടോബര്‍ 31 വരെ ഫലങ്ങള്‍ പറിച്ചെടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. നവംബര്‍ 25 ന് രാവിലെ 11 നാണ് ലേലം. 2000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷന്‍ നവംബര്‍ 24 ന് വൈകിട്ട് നാല് വരെ പൊതുമരാമത്ത് വകുപ്പില്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.