Menu Close

ദ്വിദിന യുവ കർഷക സംഗമം സംഘടിപ്പിക്കുന്നു

സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു. 2023 ഡിസംബർ 28,29 തീയതികളിൽ ആലപ്പുഴയിൽ വെച്ചാണ് സംഗമം. യുവ കർഷകർക്ക് ഒത്തുകൂടാനും പുത്തൻ കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിച്ചും കൃഷിയിൽ താത്പര്യമുള്ള യുവതയ്ക്ക് ഊർജ്ജം നൽകുകയാണ് സംഗമത്തിന്റെ ഉദ്ദേശം. 18നും 40നും ഇടയിൽ പ്രായമുള്ള യുവ കർഷകർക്കും കൃഷിയിൽ താത്പര്യം ഉള്ളവർക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിൽ ഐ.ഡിയിലോ കേരള സംസ്ഥാന യുവജനകമ്മീഷൻ, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ – 695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ 2023 ഡിസംബർ 22ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0471 2308630.