ചീരയിലെ ഇലപുള്ളി രോഗത്തിനെതിരെയായി ഈ മിശ്രിതം ഉപയോഗിക്കാം. ആദ്യം 5 ലിറ്റർ വെള്ളത്തിൽ 20 ഗ്രാം പാൽക്കായം ലയിപ്പിച്ച് അതിലേക്ക് 16 ഗ്രാം മഞ്ഞൾപ്പൊടിയും 8 ഗ്രാം സോഡാക്കാരവും ചേർത്തുണ്ടാക്കിയ മിശ്രിതം കലക്കുക. ഈ ലായനി അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും പതിക്കുന്ന രീതിയിൽ തളിക്കുക.