Menu Close

കരിമ്പ് കൃഷിയിൽ പരിശീലനം

എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ വി കെ) കരിമ്പ് കൃഷി വ്യാപനം ലക്ഷ്യമിട്ട് ആലുവ, പറവൂര്‍ താലൂക്കുകളിലുള്ള, സ്വന്തമായി സ്ഥലമുള്ളതോ പാട്ടത്തിനെടുക്കാന്‍ തയ്യാറുള്ളതോ ആയ പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകര്‍ക്കായി കരിമ്പ് കൃഷിയിൽ സൗജന്യ പരിശീലനം നടത്തുന്നു. പെരിയാറിന്‍റെ ഇരുകരകളോടും ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ചെയ്തു വന്നിരുന്ന കരിമ്പ് കൃഷിയും ശര്‍ക്കരനിര്‍മ്മാണവും പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പരിശീലനം. ആലങ്ങാട് കോഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ 2024 മാർച്ച് 19ന് നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ 8089434479 എന്ന നമ്പറില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.