Menu Close

തേനീച്ച വളര്‍ത്തലിൽ പരിശീലനം

തൃശൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് തേനീച്ച വളര്‍ത്തൽ എന്ന വിഷയത്തിൽ ഒരു ദിവസത്തെ പരിശീലനം നടത്തുന്നു. പരിശീലനത്തിനുശേഷം കര്‍ഷകര്‍ക്ക് അനുബന്ധ ഉപകരണങ്ങള്‍ 50 ശതമാനം സബ്‌സിഡിയോടെ ലഭിക്കും. ആദ്യം ലഭിക്കുന്ന അപേക്ഷകളില്‍ തിരഞ്ഞെടുക്കപ്പെട്ട 30 അപേക്ഷകര്‍ക്കാണ് അവസരം. പ്രായം 60 വയസില്‍ കവിയരുത്. താല്പര്യമുള്ളവര്‍ ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പി സഹിതം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, പാലസ് റോഡ് തൃശൂര്‍ വിലാസത്തില്‍ അപേക്ഷ നല്‍കണം. അവസാന തീയതി 2024 ഫെബ്രുവരി 16. ഫോണ്‍: 0487 2338699.