Menu Close

കൃഷിവകുപ്പിന്റെ പരിശീലന ക്ലാസ് ജനുവരിയിൽ

കൃഷി വകുപ്പിന്‍റെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ പരിശീലന കേന്ദ്രമായ മരട് ആർ.എ.റ്റി.റ്റി.സിയിൽ നിർമിത ബുദ്ധിയും കൃഷിയും, കൃഷിയിൽ ഡ്രോണിന്റെ ഉപയോഗം, ഡിജിറ്റിൽ മാർക്കറ്റിംഗ് , സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി Smart Agriculture for Smart Farming എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2024 ജനുവരി 4, 5 തിയതികളിൽ നടക്കുന്ന ഈ ദ്വിദിന പരിശീലനത്തിൽ പങ്കടുക്കുന്നതിന് താൽപര്യമുള്ള എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കർഷകർ, 0484 2703838, 93834709 61 എന്നീ നമ്പറുകളിൽ പ്രവർത്തി ദിനങ്ങളിൽ രാവിലെ 10.30 മുതൽ 3.30 വരെ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കു മാത്രമേ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കു.