Menu Close

വടക്കാഞ്ചേരിയിലെ കാര്‍ഷികപുരോഗതി

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

വടക്കാഞ്ചേരിയിലെ കാര്‍ഷികപുരോഗതി

✓ മണ്ഡലത്തിൽ ഉൾപ്പെടുന്ന കോൾപ്പാടങ്ങളുടെ വികസനത്തിനായി 13.28 കോടി രൂപ ചെലവിൽ RKI പദ്ധതി.

✓  RIDF പദ്ധതിയില്‍ കോള്‍പ്പാടവികസനത്തിനായി 1.72 കോടി രൂപ.  

✓  കോൾനിലങ്ങളിൽ സോളാർ പമ്പുകൾ സ്ഥാപിച്ചു.

✓ 56.68 ഹെക്ടറിൽ തരിശുനിലകൃഷി.

✓ 90 ഫാംപ്ലാനുകൾ നടപ്പാക്കി.

✓ 92 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു.

✓ പുതുതായി 2 ഫാര്‍മര്‍ പ്രൊഡ്യൂസർ കമ്പനികൾ ആരംഭിച്ചു.

✓ പുതിയ 1780 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

✓ ഒരു കൃഷിഭവൻ- ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 6 നൂതന സംരംഭങ്ങൾ ആരംഭിച്ചു.

✓ കൃഷിശ്രീ സെന്റർ ആരംഭിച്ചു

✓ 3 നാളികേര സംഭരണകേന്ദ്രങ്ങൾ ആരംഭിച്ചു.

✓ 75 ഹെക്ടറിൽ ജൈവകൃഷി ആരംഭിച്ചു.

✓  വടക്കാഞ്ചേരി സ്‌മാർട്ട് കൃഷിഭവൻ ആയി.

✓ വടക്കാഞ്ചേരിയിൽ വിളാരോഗ്യപരിപാലന കേന്ദ്രം ആരംഭിച്ചു.

✓ 5 ഹെക്ടറിൽ ഔഷധസസ്യകൃഷി.