Menu Close

മണലൂരിലെ കാര്‍ഷികപുരോഗതി

തൃശൂർ ജില്ലയിലെ മണലൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

മണലൂരിലെ കാര്‍ഷികപുരോഗതി

✓ മണ്ഡലത്തിലെ കോൾനിലങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 32.6 കോടി രൂപയുടെ പ്രവർത്തനങ്ങൾ.

✓ 2 കാർഷിക കർമ്മസേനകള്‍ രൂപീകരിച്ചു.

✓ അഗ്രോസർവീസ് സെൻ്റര്‍ ആരംഭിച്ചു. 

✓ കണ്ടാണശ്ശേരി സ്‌മാർട്ട് കൃഷിഭവൻ ആയി.

✓ 30.6 ഹെക്ടറിൽ പുതുകൃഷി.

✓ പുതിയ 171 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു.

✓ 100 മാതൃകാകൃഷിത്തോട്ടങ്ങൾ.

✓ 1570 പുതിയ തൊഴിലവസരങ്ങൾ

✓ 5 ഇക്കോഷോപ്പുകൾ.

✓ വെങ്കിടത്ത് വിളാരോഗ്യ പരിപാലന കേന്ദ്രം.

✓ പുതിയ 3 നാളികേര സംഭരണകേന്ദ്രങ്ങൾ.

✓ 2 കേരഗ്രാമങ്ങള്‍ ആരംഭിച്ചു.

✓ 158 ഹെക്ടറിൽ ജൈവകൃഷി.

✓ RIDF പദ്ധ‌തിയിൽ ഉൾപ്പെടുത്തി 9.38 കോടി രൂപയ്ക്ക് ഹൈലെവൽ കനാൽ പുനരുദ്ധാരണ പ്രവർത്തനം നടത്തി.